80 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
text_fieldsനെയ്യാറ്റിൻകര: 80 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. ആന്ധ്രയിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘം പിന്തുടരുന്നത് കണ്ട് ആനാവൂർ കുളക്കോട്ടെ കടയിൽ കാർ ഇടിച്ചു കയറ്റുകയായിരുന്നു. എക്സൈസ് സംഘം കാറിലുള്ളവരെ പിടികൂടുന്നതിനിടെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
കാട്ടാക്കട പാലക്കുന്ന് സ്വദേശി സിബിൻ രാജ്, കൂവളശ്ശേരി സ്വദേശി ഗോകുൽ കൃഷ്ണ, മണ്ണടിക്കോണം സ്വദേശി അരുൺ കുമാർ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ വലയിലായത്. കാറിൽ ഒപ്പമുണ്ടായിരുന്ന വെളിയാങ്കോട് സ്വദേശി ലാൽ, ഊരുട്ടമ്പലം സ്വദേശി ബ്രഹ്മിൻ എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.

