Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുന്തിരി ജ്യൂസ് കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; മൂന്നു പേർ ചികിത്സയിൽ

text_fields
bookmark_border
മുന്തിരി ജ്യൂസ് കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; മൂന്നു പേർ ചികിത്സയിൽ
cancel

അലനല്ലൂർ: എടത്തനാട്ടുകരയിൽ മുന്തിരി ജ്യൂസ് കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നാലു വയസ്സുകാരി ഉൾപ്പെടെ മൂന്നുപേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകൻ ഫവാസിന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം (നാല്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അലനല്ലൂരിലെ കടയിൽനിന്ന് വാങ്ങിയ മുന്തിരി ഉപയോഗിച്ച് വീട്ടിൽവെച്ച് ജ്യൂസ് ഉണ്ടാക്കി കഴിച്ച ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിച്ചുതുടങ്ങിയ ഇവർ അവശരായി കുഴഞ്ഞുവീണു. ഉടൻ സമീപത്തെ സ്വകാര്യ ഡിസ്​പെൻസറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three people under treatment after drink grape juice
Next Story