Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ഷേത്രോത്സവത്തിനിടെ സംഘർഷം: മൂന്നുപേർക്ക് കുത്തേറ്റു
text_fieldsbookmark_border
തിരുവല്ല: ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി മഹോത്സവത്തിന്റെ സമാപന ചടങ്ങുകൾക്കിടെ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം ഉമ്മറ തറയിൽ വീട്ടിൽ എസ് സഞ്ജു, വാടാർമംഗലം ഉമ്മറത്തറയിൽ വീട്ടിൽ കാർത്തികേയൻ, വാടാർമംഗലം ചെമ്പകശ്ശേരി വീട്ടിൽ പവിൻ എന്നിവർക്കാണ് കുത്തേറ്റത്.
ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കാർത്തികേയന്റെ പുറത്തും പവിൻ, സഞ്ജു എന്നിവർക്ക് വയറിനും ആണ് കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

