Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേഡിയോ ജോക്കിയുടെ...

റേഡിയോ ജോക്കിയുടെ കൊല: മൂന്നുപേർ കസ്​റ്റഡിയിൽ

text_fields
bookmark_border
റേഡിയോ ജോക്കിയുടെ കൊല: മൂന്നുപേർ കസ്​റ്റഡിയിൽ
cancel

കി​ളി​മാ​നൂ​ർ: റേ​ഡി​യോ ജോ​ക്കി​യും നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​നു​മാ​യ രാ​ജേ​ഷി​​​െൻറ (35) കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്നു​പേ​ർ ക​സ്​​റ്റ​ഡി​യി​ൽ​. 
ക​സ്​​റ്റ​ഡി​യി​ലു​ള്ള​വ​ർ ആ​രൊ​ക്കെ​യെ​ന്നോ കേ​സു​മാ​യി ഇ​വ​ർ​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടോ​യെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. 
കൊ​ല ന​ട​ത്തി​യ സം​ഘ​ത്തി​ന്​ കാ​ർ ല​ഭ്യ​മാ​ക്കി​യ​വ​രാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ന്നാ​ണ്​ വി​വ​രം. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​​​െൻറ ക​സ്​​റ്റ​ഡി​യി​ലു​ള്ള​ത്. കൊ​ല്ലം, ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​വ​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ പൊ​ലീ​സ്. രാ​ജേ​ഷി​​​െൻറ ഫോ​ണി​ൽ വ​ന്ന അ​വ​സാ​ന കാ​ൾ ഖ​ത്ത​റി​ൽ നി​ന്നാ​ണെ​ന്നും ഇ​തൊ​രു സ്ത്രീ​യാ​യി​രു​ന്നെ​ന്നും പൊ​ലീ​സ് സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ്​​ത്രീ​യു​മാ​യു​ള്ള സം​ഭാ​ഷ​ണം ന​ട​ക്ക​വെ​യാ​ണ്​ കൊ​ല ന​ട​ക്കു​ന്ന​ത്. ഫോ​ണി​ലൂ​ടെ രാ​ജേ​ഷി​​​െൻറ നി​ല​വി​ളി ഇൗ ​സ്​​ത്രീ കേ​ട്ടി​രു​ന്ന​താ​യും സൈ​ബ​ർ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യാ​ണ്​ വി​വ​രം. നേ​ര​ത്തേ വി​ദേ​ശ​ത്താ​യി​രു​ന്ന രാ​ജേ​ഷി​ന് ഇൗ ​സ്​​ത്രീ​യു​മാ​യി സൗ​ഹൃ​ദം ഉ​ണ്ടാ​യി​രു​ന്ന​താ​യും നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​വും സൗ​ഹൃ​ദ​വും ഫോ​ൺ വി​ളി​യും തു​ട​ർ​ന്ന​താ​യും വി​വ​ര​മു​ണ്ട്. സ്​​ത്രീ​യ​ു​ടെ ബ​ന്ധു​ക്ക​ളി​ൽ ആ​രെ​ങ്കി​ലും ന​ൽ​കി​യ ക്വ​േ​ട്ട​ഷ​നാ​കാം കൊ​ല​പാ​ത​ക​ത്തി​ന്​ പി​ന്നി​ലെ​ന്ന സം​ശ​യ​വ​ു​മു​ണ്ട്​​. രാ​ജേ​ഷി​​​െൻറ മൊ​ബൈ​ൽ​ഫോ​ണും വാ​ട്​​സ്​​ആ​പ്​​ സ​ന്ദേ​ശ​ങ്ങ​ളു​മെ​ല്ലാം പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

മ​ട​വൂ​ർ തു​മ്പോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നൊ​സ്​​റ്റാ​ൾ​ജി​യ നാ​ട​ൻ പാ​ട്ട് ട്രൂ​പ്പി​ലെ ഗാ​യ​ക​ൻ, മ​ട​വൂ​ർ പ​ടി​ഞ്ഞാ​റ്റേ​ല ആ​ശാ​ഭ​വ​നി​ൽ രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പി​​​െൻറ​യും വ​സ​ന്ത​യു​ടെ​യും മ​ക​ൻ രാ​ജേ​ഷി​നെ​യാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച അ​ജ്ഞാ​ത​സം​ഘം ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. നാ​വാ​യി​ക്കു​ളം മു​ല്ല​നെ​ല്ലൂ​ർ ശ്രീ ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ ക​ലാ​പ​രി​പാ​ടി ക​ഴി​ഞ്ഞെ​ത്തി​യ രാ​ജേ​ഷ്, സു​ഹൃ​ത്താ​യ വെ​ള്ള​ല്ലൂ​ർ തേ​വ​ല​ക്കാ​ട് തി​ല്ല വി​ലാ​സ​ത്തി​ൽ കു​ട്ട​ൻ (50) എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. കു​ട്ട​ൻ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്വി​ഫ്​​റ്റ്​ കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ്​ കൊ​ല ന​ട​ത്തി​യ​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും വെ​ളി​ച്ച​ക്കു​റ​വ്​ പ്ര​ശ്​​ന​മാ​യു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ റൂ​റ​ൽ എ​സ്.​പി അ​ശോ​ക്​ കു​മാ​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRadio jockyThirivanathapuram
News Summary - Three people in custody in radio jockey murder-Kerala news
Next Story