Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർത്തോമ സഭക്ക്​...

മാർത്തോമ സഭക്ക്​ മൂന്ന് എപ്പിസ്​​ക്കോപ്പമാർ കൂടി

text_fields
bookmark_border
മാർത്തോമ സഭക്ക്​ മൂന്ന് എപ്പിസ്​​ക്കോപ്പമാർ കൂടി
cancel

തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യി​ലെ എ​പ്പി​സ്ക്കോ​പ്പ സ്ഥാ​ന​ത്തേ​ക്ക് മൂ​ന്ന് വൈ​ദി​ക​രെ കൂ​ടി തി​രു​വ​ല്ല​യി​ൽ ചേ​ർ​ന്ന സ​ഭ പ്ര​തി​നി​ധി മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​ത്തു. റ​വ. സാ​ജു സി. ​പാ​പ്പ​ച്ച​ൻ, റ​വ. ഡോ. ​ജോ​സ​ഫ് ഡാ​നി​യേ​ൽ, റ​വ. മാ​ത്യു കെ. ​ചാ​ണ്ടി എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. മ​ണ്ഡ​ല യോ​ഗ​ത്തി​ൽ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, തോ​മ​സ് മാ​ർ തീ​മൊ​ഥെ​യോ​സ് എ​പ്പി​സ്​​ക്കോ​പ്പ, ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് എ​പ്പി​സ്ക്കോ​പ്പ, ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്ക്കോ​പ്പ, ഡോ. ​മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ് എ​പ്പി​സ്ക്കോ​പ്പ, ഡോ. ​ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​പ്പി​സ്ക്കോ​പ്പ, ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്ക്കോ​പ്പ, സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ വെ​രി റ​വ. ജോ​ർ​ജ് മാ​ത്യു, വി​കാ​രി ജ​ന​റാ​ള​ന്മാ​രാ​യ വെ​രി റ​വ. കെ.​വൈ. ജേ​ക്ക​ബ്, വെ​രി റ​വ. ഡോ. ​ഈ​ശോ മാ​ത്യു, വെ​രി റ​വ. മാ​ത്യു ജോ​ൺ, സ​ഭ സെ​ക്ര​ട്ട​റി റ​വ. സി.​വി. സൈ​മ​ൺ, വൈ​ദി​ക ട്ര​സ്റ്റി റ​വ. മോ​ൻ​സി കെ. ​ഫി​ലി​പ്പ്, അ​ത്മാ​യ ട്ര​സ്റ്റി രാ​ജ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​ന്നം​കു​ളം ചെ​മ്മ​ണ്ണൂ​ർ സി.​സി. പാ​പ്പ​ച്ച​ന്‍റെ​യും സാ​റാ​മ്മ​യു​ടെ​യും പു​ത്ര​ൻ 1969 ഏ​പ്രി​ൽ 22ന്​ ​ജ​നി​ച്ച റ​വ. സാ​ജു സി. ​പാ​പ്പ​ച്ച​ൻ 1997 ജൂ​ൺ 20 ന് ​ശെ​മ്മ​ശ് പ​ട്ട​വും 1997 ജൂ​ലൈ 15 ന് ​ക​ശ്ശീ​ശാ പ​ട്ട​വും സ്വീ​ക​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര മൈ​ലം മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി​യാ​ണ്. കൊ​ച്ചു​കോ​യി​ക്ക​ൽ കാ​രം​വേ​ലി​മ​ണ്ണി​ൽ തോ​മ​സ് ഡാ​നി​യേ​ലി​ന്‍റെ​യും സാ​റാ​മ്മ​യു​ടെ​യും മ​ക​നാ​യി 1970 ആ​ഗ​സ്റ്റ് 19 ന്​ ​ജ​നി​ച്ച റ​വ. ഡോ. ​ജോ​സ​ഫ് ഡാ​നി​യേ​ൽ 1998 ജൂ​ൺ 19 ന് ​ശെ​മ്മ​ശ് പ​ട്ട​വും 1998 ജൂ​ലൈ 16 ന് ​ക​ശ്ശീ​ശാ പ​ട്ട​വും സ്വീ​ക​രി​ച്ചു. കോ​ട്ട​യം മാ​ർ​ത്തോ​മ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി അ​ധ്യാ​പ​ക​നാ​ണ്.

മ​ല്ല​പ്പ​ള്ളി കി​ഴ​ക്കേ​ചെ​റു​പാ​ല​ത്തി​ൽ ബ​ഹ​നാ​ൻ ചാ​ണ്ടി​യു​ടെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​യി

1972 മേ​യ് 1 ന് ​ജ​നി​ച്ച റ​വ. മാ​ത്യു കെ. ​ചാ​ണ്ടി 2003 ജൂ​ൺ 19 ന് ​ശെ​മ്മാ​ശ് പ​ട്ട​വും 2003 ജൂ​ലൈ 31 ന് ​ക​ശ്ശീ​ശാ പ​ട്ട​വും സ്വീ​ക​രി​ച്ചു. ആ​ന​പ്രാ​മ്പാ​ൽ മാ​ർ​ത്തോ​മ ഇ​ട​വ​ക​യി​ൽ സ​ഹ​വി​കാ​രി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marthoma SabhaEpiscopa
News Summary - Three more Episcopas for Marthoma Sabha
Next Story