ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കോവിഡ്
text_fieldsഇടുക്കി: ജില്ലയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ കൗൺസിലർ, ജില്ല ആശുപത്രിയിലെ ന ഴ്സ്, മരിയാപുരം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരിയാപുരം സ്വദേശി ബംഗളൂരുവിൽ നിന്ന് എത്തിയത ാണെന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച രാത്രി ലഭിച്ച പരിശോധന ഫലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഇടുക്കി ജില്ലയിൽ രോഗികളുടെ എണ്ണം കൂടി വരികയാണ്. 326 സാമ്പിളുകളാണ് ഇന്നലെ അയച്ചത്. ഞായറാഴ്ച 240ഓളം സാമ്പിളുകൾ ശേഖരിച്ച് അയച്ചിരുന്നു. 80ഓളം ഫലങ്ങൾ മാത്രമാണ് ലഭിച്ചത്.
ജില്ല ആശുപത്രിയിലെ നഴ്സ് 270ഓളം ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. നഗരസഭ കൗൺസിലർ കഴിഞ്ഞ ദിവസം നടന്ന പൊലീസിൻെറ പരിപാടികളിൽ ഉൾപ്പെടെ പങ്കെടുത്തുവെന്നാണ് വിവരം. ഇടുക്കി ജില്ലകളിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അവലോകന യോഗത്തിൽ ഉൾപ്പെടെ ഉയർന്നു വരുന്ന വിലയിരുത്തൽ.
ഇന്ന് സംസ്ഥാനത്ത് 3000 പരിശോധന ഫലങ്ങൾ പുറത്തു വരും. സമൂഹ വ്യാപന സാധ്യതയുണ്ടോ എന്നറിയാനാണ് കൂട്ടത്തോടെ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.