വിദ്യാർഥികൾക്ക് വ്യാജസർട്ടിഫിക്കറ്റ്: മൂന്ന് പേർകൂടി അറസ്റ്റിൽ
text_fieldsനെടുമ്പാശ്ശേരി: വിദ്യാർഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ കേസിൽ മൂന്ന് പേർകൂടി പിടിയിൽ. കോട്ടയം വിജയപുരം ലൂർദ് വീട്ടിൽ സിജോ ജോർജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടിൽ അബ്ദുൽ സലാം (35), വൈക്കം ഇടത്തിപറമ്പിൽ മുഹമ്മദ് നിയാസ് (27) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
നാഗമ്പടത്ത് ദ്രോണ എജുക്കേഷൻ കൺസൾട്ടൻസി നടത്തുന്ന സിജോ വിദ്യാർഥിയിൽനിന്ന് 30,000 രൂപ വാങ്ങി യു.പി ബോർഡിെൻറ വ്യാജ പ്ലസ് ടു സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുക്കുകയായിരുന്നു.
മലപ്പുറം സ്വദേശിനിയായ വിദ്യാർഥിക്ക് 40,000 രൂപ വാങ്ങി മധുര കാമരാജ് യൂനിവേഴ്സിറ്റിയുടെ ബി.ബി.എ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകിയത് അബ്ദുൽ സലാമാണ്. പെരിന്തൽമണ്ണയിൽ യു.കെ കാളിങ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ. കൊച്ചിയിൽ ഫ്ലൈ എബ്രോഡ് എന്ന സ്ഥാപനം നടത്തുന്ന മുഹമ്മദ് നിയാസ് ബാംഗ്ലൂർ യൂനിവേഴ്സിറ്റിയുടെ ബി.കോം സർട്ടിഫിക്കറ്റാണ് 40,000 രൂപക്ക് തരപ്പെടുത്തി നൽകിയത്.