320 കിലോ കഞ്ചാവ് പിടികൂടിയ കേസില് മൂന്നുപേര് കൂടി അറസ്റ്റിൽ
text_fieldsറഫീഖ്, മുജീബ് റഹ്മാന്, നസീര്
കൊണ്ടോട്ടി: മലപ്പുറം ചാപ്പനങ്ങാടിയില് 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില് മയക്കുമരുന്ന് സംഘത്തിലുള്പ്പെട്ട മൂന്നുപേരെ കൂടി കൊണ്ടോട്ടി െപാലീസ് അറസ്റ്റ് ചെയ്തു.
കരിപ്പൂര് പുളിയംപറമ്പ് കല്ലന്കണ്ടി റഫീഖ് (30), കൊണ്ടോട്ടി ആന്തിയൂര്കുന്ന് കുന്നേക്കാട്ട് തെഞ്ചേരിക്കുത്ത് മുഹമ്മദ് മുജീബ് റഹ്മാന് (29), ആന്തിയൂര്കുന്ന് മമ്മിനിപ്പാട്ട് കുഞ്ഞിപ്പ എന്ന നസീര് (32) എന്നിവരെയാണ് ജില്ല ആൻറി നാര്കോട്ടിക് സ്ക്വാഡ് പിടികൂടിയത്. എട്ടുപേര് നേരേത്ത പിടിയിലായി റിമാൻഡിലാണ്.
സെപ്റ്റംബര് 24നാണ് ആന്ധ്രയില്നിന്ന് പച്ചക്കറി വണ്ടിയില് കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.
പിടിയിലായ റഫീഖിനെ മൂന്നുവര്ഷം മുമ്പ് 110 കിലോ കഞ്ചാവുമായി ആന്ധ്രയിലെ വിശാഖപട്ടണത്ത് പിടികൂടിയിരുന്നു. ഈ കേസില് ജാമ്യത്തിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

