Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ ബലാത്സംഗം...

യുവതിയെ ബലാത്സംഗം ചെയ്​ത സംഭവത്തിൽ ഭർത്താവടക്കം ഏഴ്​ പേർ കസ്​റ്റഡിയിൽ

text_fields
bookmark_border
rape
cancel

തിരുവനന്തപുരം: ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഏഴ്​​ പേർ കസ്​റ്റഡിയിൽ. ഭർത്താവിനെ നേരത്തെ കസ്​റ്റഡിയിലെടുത്തിരുന്നു. കണിയാപുരം സ്വദേശിനിയാണ് വ്യാഴാഴ്​ച കൂട്ടബലാത്സംഗത്തിന് ഇരയായത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയെ വീട്ടി​േലക്ക്​ മാറ്റി. രണ്ട്​ കുട്ടികളുടെ മാതാവാണ്​ ഭർത്താവി​​​​​​​​​​​െൻറയും സുഹൃത്തുക്കളുടെയും ക്രൂരതക്ക്​ ഇരയായത്​. 

അൻസാർ, നൗഫൽ, മൻസൂർ, അബ്​ദു, അക്​ബർഷാ എന്നിവർ​ പൊലീസ്​ കസ്​റ്റഡിയിലുണ്ട്​​. പോത്തൻകോട് ഉള്ള ഭർത്താവിന്‍റെ വീട്ടിലായിരുന്ന യുവതിയെ വ്യാഴാഴ്​ച വൈകീട്ട് നാലോടെയാണ്​ ഭർത്താവ് വാഹനത്തിൽ കയറ്റി കൊണ്ടുപോയത്​. കടൽതീരത്ത്​ പോകാമെന്ന്​ പറഞ്ഞാണ്​ യുവതിയെ ഭർത്താവ്​ കൂടെ കൂട്ടിയത്​. പുതുക്കുറിച്ചിയിൽ എത്തിച്ച്​ ആറു പേരടങ്ങുന്ന സംഘം യുവതിക്ക് ബലംപ്രയോഗിച്ച്​ മദ്യം നൽകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഒാടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ സമീപ​ത്തെ പുരയിടത്തിൽ വെച്ചും പീഡിപ്പി​ച്ചു.

ഇവിടെനിന്ന് ഓടി രക്ഷപ്പെട്ട യുവതി വഴിയിൽ കണ്ട വാഹനത്തിലുണ്ടായിരുന്നവരോട് സഹായം തേടി. പിന്നീട് നാട്ടുകാർ യുവതിയുടെ കണിയാപുരത്തെ വീട്ടിൽ എത്തിച്ചു. ശരീരത്തിൽ പരിക്കുകളുണ്ടായിരുന്ന യുവതിയെ പിന്നീട്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  

ഭർത്താവിനെ നാട്ടുകാർ തടഞ്ഞ്​വെച്ച്​ കഠിനംകുളം പൊലീസിനെ ഏൽപിക്കുകയായിരുന്നു. അഞ്ച്​ പേർ ചേർന്ന്​ പീഡിപ്പിച്ചെന്നാണ്​ യുവതി പൊലീസിനോട്​ പറഞ്ഞത്​. കസ്​റ്റഡിയിലുള്ള പ്രതികളുടെ അറസ്​റ്റ്​ ഉടൻ രേഖപ്പെടു​ത്തിയേക്കും.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casegang rapeKadinamkulam gang rapeThiruvananthapuram News
News Summary - three more arrest on rape case
Next Story