Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബ് എറിഞ്ഞ അക്രമി സംഘത്തിലെ മൂന്നു പേർ കസ്റ്റഡിയിൽ

text_fields
bookmark_border
Kalamassery blast
cancel

തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ വീടുകൾക്കും ആളുകൾക്കും നേരെ ബോംബ് എറിഞ്ഞ അക്രമി സംഘത്തിലെ മൂന്നു പേർ കസ്റ്റഡിയിൽ. ചിറയിൻകീഴ്, ആറ്റിങ്ങൽ, നഗരൂർ സ്വദേശികളെയാണ് കഠിനകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി പത്തരയോടെയാണ് പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെ ആക്രമണമുണ്ടായത്. കാറിലെത്തിയ നാലംഗ സംഘം വീടുകൾക്കും ആളുകൾക്കും നേരെ നാടൻ ബോംബ് എറിയുകയായിരുന്നു. മാരകായുധങ്ങൾ ഉയർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. വാഹനങ്ങൾക്കും വീടുകൾക്കും കേടപാടുകൾ സംഭവിച്ചു.

ആക്രമണത്തിൽ മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ് അർഷിദിന്‍റെ പരിക്ക് ഗുരുതരമാണ്. ആദ്യം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ഇന്നലെ ഉച്ചയോടെ കാറിലെത്തിയ സംഘം പ്രദേശവാസികളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇവർ തന്നെയാണ് രാത്രിയിൽ ആക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three members of the group of attackers who threw bombs at house in Perumathura, Trivandrum are in custody
Next Story