Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

text_fields
bookmark_border
ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
cancel

ചങ്ങനാശ്ശേരി: കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുന്നു. സാജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ കിടപ്പു മുറിയിലും സബിന്റെ മൃതദേഹം സ്റ്റോർ റൂമിലുമാണ് കണ്ടെത്തിയത്. നേരത്തെ കുടുംബത്തിന് പലചരക്കുകടയുണ്ടായിരുന്നു. ഇപ്പോൾ വീടിന്റെ മുകൾനിലയിൽ ഹോംസ്റ്റേ നടത്തി വരികയാണ്. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. സമീപത്തെ വീട്ടിലാണ് സാജുവിന്‍റെ സഹോദരൻ താമസിക്കുന്നത്. രാവിലെ ആരെയും പുറത്തു കാണാത്തതിനെ തുടർന്ന് വീട്ടിലെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

പിന്നാലെ വാതിൽ പൊളിച്ച് അകത്തു കയറി നടത്തിയ പരിശോധനയിലാണ് മൂന്നുപേരും മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കുടുംബത്തിന് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three members of a family found dead at a house in Changanassery
Next Story