അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
text_fieldsഅടൂർ: ഏനാത്ത് പുതുശ്ശേരിഭാഗത്ത് കത്തോലിക്ക പള്ളിക്ക് സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മ മൂന്നു പേർ മരിച്ചു. മടവൂർ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന സെലിറിയോയിലെ (KL 16 N 58 16) യാത്രക്കാരായ വലംപിരിപിള്ളി മഠത്തിൽ രാജശേഖരൻ ഭട്ടതിരി (66), ഭാര്യ ശോഭ (62), ഇവരുടെ മകൻ നിഖിൽ രാജ് (32) എന്നിവരാണ് മരിച്ചത്.
മാരുതി ബ്രസ (KL 24Q 5916) വാഹനത്തിൽ യാത ചെയ്തിരുന്ന ചടയമംഗലം അനസ് മൻസിൽ, അനസ് (26), മേലേതിൽ വീട്ടിൽ ജിതിൻ (26), അജാസ് മൻസിൽ അജാസ് (25), പുനക്കുളത്ത് വീട്ടിൽ അഹമ്മദ് (23) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ അടൂർ ഫയർ ഫോഴ്സും കൊട്ടാരക്കര ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപകടം നടന്നയുടനെ അപകടത്തിൽ പെട്ടവരെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു. തുടർന്ന് വാഹനം വശങ്ങളിലേക്ക് മാറ്റി റോഡിൽ ചിതറി കിടന്ന ചില്ലുകൾ വെള്ളം പമ്പ് ചെയ്ത് നീക്കി ഫയർ ഫോഴ്സ് റോഡ് ഗതാഗത യോഗ്യമാക്കി.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ആർ. രാമചന്ദ്രൻ, ഫയർ ആൻ റെസ്ക്യൂ ഓഫീസർമാരായ സാനിഷ്, സാബു, ദീപേഷ്, സന്തോഷ് ജോർജ്, സൂരജ്, സുരേഷ് കുമാർ, രാജേഷ് എൻ, എച്ച്.ജി. സജിമോൻ എന്നിവർ രക്ഷാപ്രവർത്തത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

