കാസർകോട് ഒരു കുടുംബത്തിലെ മൂന്ന് പേർ ആസിഡ് കുടിച്ച് ജീവനൊടുക്കി; ഒരാളുടെ നില ഗുരുതരം
text_fieldsരഞ്ജേഷ്, ഗോപി, ഇന്ദിര
കാഞ്ഞങ്ങാട്: കാസർകോട് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. ഒരാളുടെ നില ഗുരുതരം. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉണ്ടോം പുളിയിലെ ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ജേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച പുലർച്ചെയാണ് നാല് പേരെയും വീട്ടിൽ അവശനിലയിൽ കണ്ടത്. ഒരു മകൻ ബന്ധുവിനെ വിളിച്ച് വിവരം പറയുകയായിരുന്നു. ഗോപി ജില്ലാശുപത്രിയിലും ഇന്ദിരയും മകനും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും ആണ് മരിച്ചത്. മരിച്ച രഞ്ജേഷ് നേരത്തെ ഗൾഫിലായിരുന്നു. പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കട നടത്തിയിരുന്നു. ഗോപി കൂലി തൊഴിലാളിയും കർഷകനുമാണ്. എല്ലാവരും ആസിഡ് കഴിച്ചെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ പരിയാരം ആശുപത്രിയിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471 2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

