Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂ​ന്നം​ഗ ആ​ദി​വാ​സി...

മൂ​ന്നം​ഗ ആ​ദി​വാ​സി കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്​ ക​ക്കൂ​സ്​ മു​റി​യി​ൽ

text_fields
bookmark_border
മൂ​ന്നം​ഗ ആ​ദി​വാ​സി കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്​ ക​ക്കൂ​സ്​ മു​റി​യി​ൽ
cancel

ക​ൽ​പ​റ്റ: ​​​​േക്ലാ​സ​റ്റി​ൽ മ​ണ്ണു​നി​റ​ച്ചാ​ണ്​ അ​നീ​ഷ്​ അ​തു കു​ടും​ബ​ത്തി​ന്​ താ​മ​സി​ക്കാ​നു​ള്ള മു​റി​യാ​ക്കി മാ​റ്റി​യ​ത്​. 11 മാ​സം മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ൻ അ​ഖി​ലേ​ഷി​നെ ഉ​റ​ക്കി​ക്കി​ട​ത്തി​യി​രി​ക്കു​ന്ന​ത്​ അ​വി​ടെ​യാ​ണ്. ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ വീ​ടി​നും ക​ക്കൂ​സി​നു​മൊ​ക്കെ സ​ർ​ക്കാ​റു​ക​ൾ വാ​രി​ക്കോ​രി തു​ക ചെ​ല​വ​ഴി​ക്കു​ന്ന കാ​ല​ത്ത്​ കു​ടു​സ്സാ​യ ഇൗ ​ക​ക്കൂ​സ്​ മു​റി​യി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കേ​ണ്ടി വ​രു​ന്ന കാ​ട്ടു​നാ​യ്​​ക്ക കു​ടും​ബം ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ൾ ഒ​രു​പാ​ടു​ണ്ട്​.

വ​യ​നാ​ട് ച​ണ്ണം​കൊ​ല്ലി ഇ​റു​മു​ക്കി കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലാ​ണ്​ അ​നീ​ഷും ഭാ​ര്യ സ​ന്ധ്യ​യും മ​ക​ന്‍ അ​ഖി​ലേ​ഷും ദു​രി​ത​ങ്ങ​ളി​ൽ ത​ല​ചാ​യ്​​ച്ച്​ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ആ​ന​ക്കാ​ട്ടി​ന​രി​െ​ക പ​ത്ത് സ​െൻറ്​ മാ​ത്ര​മു​ള്ള കോ​ള​നി​യി​ല്‍ നാ​ല് വീ​ടു​ക​ളി​ലാ​യി താ​മ​സി​ക്കു​ന്ന​ത്​ 34 പേ​ർ. ഇൗ ​കോ​ള​നി​യി​ൽ ഒ​രു വീ​ട്ടി​ലാ​ണ്​ അ​നീ​ഷു​ള്ള​ത്. അ​മ്മ ചി​ക്കി​ക്ക് ആ​റു മ​ക്ക​ളാ​ണ്. വീ​ടി​ന​ക​ത്ത് നി​ന്നു തി​രി​യാ​ൻ​പോ​ലും സ്​​ഥ​ല​മി​ല്ലാ​താ​യ​തോ​ടെ േക്ലാ​സ​റ്റി​ൽ മ​ണ്ണു​നി​റ​ച്ച്​ അ​വി​​ടെ താ​മ​സി​ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​യു​ണ്ടാ​യി​രു​ന്നി​ല്ല.​ കി​ട​പ്പു​മു​റി​യാ​ക്കി​യ ക​ക്കൂ​സി​ലും അ​ടു​പ്പു​പു​ക​​ക്കു​ന്ന ഷെ​ഡി​ലു​മാ​യി ഇ​വ​രു​ടെ ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ന്നു. അ​നീ​ഷ് കു​ട​കി​ല്‍ കൂ​ലി​പ്പ​ണി​ക്ക് പോ​വു​േ​മ്പാ​ൾ സ​ന്ധ്യ​യും കു​ഞ്ഞും ഇ​വി​ടെ ത​നി​ച്ചാ​വും. കാ​ട്ടാ​ന ഭീ​തി​യി​ലാ​ണ്​ രാ​ത്രി മു​ഴു​വ​ൻ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്.

സ്വ​ന്ത​മാ​യി റേ​ഷ​ന്‍ കാ​ര്‍ഡ് പോ​ലും ഇൗ ​കു​ടും​ബ​ത്തി​നി​ല്ല. ഒ​രു വീ​ടി​നോ അ​ഞ്ച് സ​െൻറ്​ സ്ഥ​ല​ത്തി​നോ വേ​ണ്ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. കൂ​ട്ട​ത്തി​ലാ​രെ​ങ്കി​ലും മ​രി​ച്ചാ​ല്‍ സം​സ്​​ക​രി​ക്കാ​ൻ​പോ​ലും കോ​ള​നി​യി​ൽ സ്ഥ​ല​മി​ല്ല. പ്രാ​ക്ത​ന ഗോ​ത്ര​വ​ര്‍ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ കാ​ട്ടു​നാ​യ്​​ക്ക​രു​ടെ സ​മു​ദ്ധാ​ര​ണ​ത്തി​ന്​ കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ളു​ള്ള​പ്പോ​ഴാ​ണ്​ ശൗ​ചാ​ല​യ​ത്തി​ൽ ജീ​വി​ക്കാ​ൻ ഇ​വ​ർ വി​ധി​ക്ക​പ്പെ​ടു​ന്ന​ത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - three member family lived in toilet
Next Story