ഇതാ... ഒരു സ്ഥാനാർഥി കുടുംബം
text_fieldsയമുന ബാബു, ശ്രീജ ശശി, സിനി റെജി എന്നിവരുടെ പ്രചാരണ പോസ്റ്ററുകൾ
അങ്കമാലി: പാറക്കടവ് പഞ്ചായത്തിലെ കുന്നപ്പിള്ളിശ്ശേരി വടക്കത്ത് ഇപ്പോൾ ഒരു സ്ഥാനാർഥി കുടുംബമാണ്. വടക്കത്ത് പരേതനായ അയ്യപ്പൻ-കമലം ദമ്പതികളുടെ നാല് പെൺമക്കളിൽ മൂന്നുപേരും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ശ്രീജ ശശി, യമുന ബാബു, സിനി റെജി എന്നിവരാണ് ഈ സഹോദരിമാർ.
ആലുവ നിയോജക മണ്ഡലത്തിലെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ അത്താണി ഡിവിഷനിൽനിന്നാണ് (വാർഡ് 11) ശ്രീജ ശശി ജനവിധി തേടുന്നത്. നിലവിൽ പാറക്കടവ് സഹകരണ ബാങ്ക് ഭരണസമിതി അംഗം കൂടിയായ യമുന ബാബു, പാറക്കടവ് പഞ്ചായത്തിലെ എട്ടാം വാർഡ് സ്ഥാനാർഥിയാണ്.
അങ്കമാലി നിയോജക മണ്ഡലത്തിലാണ് ഈ പ്രദേശം. കളമശ്ശേരി നിയോജക മണ്ഡലത്തിൽപെട്ട ആലങ്ങാട് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സിനി റെജി മത്സരിക്കുന്നത്. മൂവരും സി.പി.എം സ്ഥാനാർഥികൾ. യമുനക്കും സിനിക്കും പഞ്ചായത്തിലേക്ക് കന്നി അങ്കമാണെങ്കിലും, ശ്രീജ 2015ൽ അത്താണി ഡിവിഷനിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഇവരുടെ മൂത്ത സഹോദരി അനിത പാർട്ടിയിൽ സജീവമാണെങ്കിലും തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

