കട കുത്തിത്തുറന്ന് മൂന്നര ലക്ഷത്തിെൻറ മലഞ്ചരക്ക് മോഷ്ടിച്ചു
text_fieldsകുറ്റ്യാടി: വയനാട് റോഡിൽ ചാത്തൻകോട്ടുനടയിൽ കട കുത്തിത്തുറന്ന് 3.5 ലക്ഷം രൂപയുടെ മലഞ്ചരക്കുകൾ മോഷ്ടിച്ചു. തിങ്കളാഴ്ച പുലർച്ച രണ്ടു മണിയോടെ സ്രാങ്കൽ ജോസിെൻറ കടയുടെ ഗോഡൗൺ കുത്തിത്തുറന്നാണ് 10 ചാക്ക് കൊട്ടടക്ക, ഒരു ചാക്ക് കുരുമുളക്, നാലുകെട്ട് ഗ്രാമ്പു എന്നിവ മോഷ്ടിച്ചത്.
തൊട്ടിൽപാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലർച്ച 1.30ന് കാറുമായി മൂന്നുപേരെ ചാത്തൻകോട്ടുനട അങ്ങാടിയിൽ സംശയനിലയിൽ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. തൊട്ടിൽപാലം മലയോരത്ത് ഇതിനു മുമ്പും കാർഷിക ഉൽപന്നങ്ങൾ മോഷണം പോയ സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കി പ്രതികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
രണ്ടു മണിയോടെ സ്ഥലെത്തത്തിയ വാഹനങ്ങളെക്കുറിച്ചും മൊബൈൽ ടവറുകൾ, സി.സി.ടി.വി കൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി തൊട്ടിൽപാലം പൊലീസ് അറിയിച്ചു.

