Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം

text_fields
bookmark_border
alappuzha accident
cancel

ഹരിപ്പാട്: ദേശിയ പാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങരക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. കായംകുളം കുറ്റിത്തെരുവ് പുള്ളിക്കണക്ക് സ്വദേശികളായ ആയിഷ ഫാത്തിമ (25) മകൻ ബിലാൽ (5), റിയാസ് (27) കാർ ഓടിച്ചിരുന്ന കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടൻ (20) എന്നിവരാണ് മരിച്ചത്.

അൻഷാദ് (27) ഭാര്യ അജ്മി (23) എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.

പുലർച്ചെ മൂന്ന് മണിയോടെ നങ്ങ്യാർകുളങ്ങര ജംങ്ഷന് തെക്ക് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. കായംകുളത്ത് നിന്നും ആലപ്പുഴക്ക് പോകുകയായിരുന്നു കാർ യാത്രികർ.


ആറുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേർ തൽക്ഷണം മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷവും. ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three killed in car-lorry collision at Kayamkulam-Karilakulangara
Next Story