Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്രത്തിൽ...

ക്ഷേത്രത്തിൽ പോകുന്നതിനിടെ അപകടം: കണ്ണീരോർമയായി സുദേവും കുടുംബവും

text_fields
bookmark_border
ക്ഷേത്രത്തിൽ പോകുന്നതിനിടെ അപകടം: കണ്ണീരോർമയായി സുദേവും കുടുംബവും
cancel
camera_alt

മ​രി​ച്ച സു​ദേ​വും ഭാ​ര്യ വി​നീ​ത​യും മ​ക​ന്‍ ആ​ദി എ​സ്. ദേ​വും

അമ്പലപ്പുഴ: ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് മൂന്നംഗ കുടുംബം. സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണംതെറ്റി ലോറിയിലിടിച്ചാണ് ദമ്പതികളും മകനും ദാരുണമായി മരിച്ചത്.

പുറക്കാട് പുന്തല ഇല്ലിച്ചിറ റോഡില്‍ കളത്തിപ്പറമ്പ് സുദേവ് (43), ഭാര്യ വിനീത (36), മകന്‍ ആദി എസ്. ദേവ് (12)എന്നിവരാണ് മരിച്ചത്. സൈക്കിള്‍ യാത്രികന്‍ പുന്നപ്ര പുതുവല്‍ പ്രകാശന്‍ (50), കാല്‍നടക്കാരന്‍ പുറക്കാട് പുതുവല്‍ മണിയന്‍ (65)എന്നിവര്‍ക്ക് പരിക്കേറ്റു. പ്രകാശന്‍റെയും നില ഗുരുതരമാണ്.

സുദേവും കുടുംബവും മങ്കൊമ്പ് ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ച ആറോടെ ദേശീയപാതയില്‍ പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസിന് സമീപമായിരുന്നു അപകടം.

ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന കാല്‍നടക്കാരനെ കണ്ട് വെട്ടിച്ച് മാറ്റുന്നതിനിടെ സൈക്കിള്‍, സുദേവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കിന് മുന്നിൽപെട്ടു. സൈക്കിള്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് എതിരെവന്ന ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു.

ബൈക്കില്‍നിന്ന് തെറിച്ച് സുദേവ് ലോറിക്കടിയിൽപെട്ട് തല്‍ക്ഷണം മരിച്ചു. ഇതിനിടയില്‍ കാല്‍നടക്കാരനും പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരും അമ്പലപ്പുഴ പൊലീസും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദി എസ്. ദേവും മരിച്ചു.

ഗുരുതര പരിക്കേറ്റ വിനീതയെ പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

പ്രകാശിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിനിടെ നിസ്സാര പരിക്കേറ്റ മണിയന്‍ ചികിത്സതേടി മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathBike accident
News Summary - Three killed in bike accident
Next Story