മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsകണ്ണൂർ: സ്വകാര്യ ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മൂന്നു കിലോ കഞ്ചാവുമായാണ് യുവാവ് തലശേരി എക്സൈസ് സംഘത്തിെൻറ പിടിയിലായത്. എടക്കാട് നടാൽ സ്വദേശി മൊടോൻ വീട്ടിൽ വി.പി സുജീഷ് ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ തലശേരി എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പയ്യെൻറ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് യുവാവിനെ പിടികൂടിയത്.
ഹൈഡ്രോളിക് പ്രസ് ചെയ്ത് ഹലുവ രൂപത്തിൽ ഷോൾഡർ ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അസി.എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദ് , പ്രിവൻറീവ് ഓഫീസർ പി.പി. പ്രദീപൻ, സിവിൽ ഓഫീസർമാരായ ഷെനിത്ത് രാജ് ,ടി.സന്തോഷ് ,കെ.കെ സമീർ, സി. ഷമീർ എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വടകര നർക്കോട്ടിക് കോടതിയിൽ ഹാജരാക്കും.
