Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാര്‍ത്ത റിപ്പോര്‍ട്ട്...

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ നോട്ടീസ്

text_fields
bookmark_border
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ നോട്ടീസ്
cancel

തിരുവനന്തപുരം : വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലുള്ള പൊലീസ് നടപടിയുടെ ഭാഗമായി മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മൂന്ന് പേർക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചത്.

ഡി.ജി.പിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് നടപടി. ജനം ടി.വി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, കാമറമാന്‍ നിഥിന്‍ എബി, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്കാണ് മ്യൂസിയം പൊലീസ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് നിര്‍ദേശം. ഡി.ജി.പിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കയറി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Three journalistspolice notices
News Summary - Three journalists were given police notices for reporting the news
Next Story