പത്ത് കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
text_fieldsകഞ്ചാവുമായി പൊലീസ് പിടിയിലായ ഹിരലാൽ ഗോപാൽ, ഗോബർദ്ദൻ നിയാൽ, ഗജീന്ദ്ര റാണ എന്നിവർ
ആലുവ: പത്ത് കിലോ കഞ്ചാവുമായി മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകാനായി ബസിൽ കയറാൻ പോകുന്ന വഴിയാണ് കസ്റ്റഡിയിലാകുന്നത്. കിലോയ്ക്ക് മൂവായിരം രൂപ നിരക്കിൽ ഒഡിഷയിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നത്.
അതിഥി തൊഴിലാളികൾക്കിടയിലായിരുന്നു കച്ചവടം. കുറച്ചു നാളുകളായി സംഘം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് ടീമിനെ കൂടാതെ ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, ആലുവ സി.ഐ പി.എം. ഷെമീർ, എസ്.ഐ രഞ്ജിത് മാത്യു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

