Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രൈവർ സീറ്റ് ബെൽറ്റിടാൻ ശ്രമിക്കവേ കാർ വയലിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ഡ്രൈവർ സീറ്റ് ബെൽറ്റിടാൻ ശ്രമിക്കവേ കാർ വയലിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

അണ്ണല്ലൂർ പറയൻതോട് പാടത്തേക്ക് മറിഞ്ഞ കാർ

ചാലക്കുടി: ഡ്രൈവർ സീറ്റ് ബെൽറ്റിടാൻ ശ്രമിക്കവേ കാർ നിയന്ത്രണംതെറ്റി വയലിലേക്ക് മറിഞ്ഞ് വയോധികയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. അണ്ണല്ലൂർ വടക്കൂട്ട് വീട്ടിൽ രാമകൃഷ്ണൻ, ഭാര്യ സുഭദ്ര, പേരക്കുട്ടി അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. സുഭദ്രയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ മാള - ചാലക്കുടി റോഡിൽ അണ്ണല്ലൂരിൽ പറയൻ തോട് പാലത്തിന് സമീപമാണ് അപകടം. വാഹനം ഓടിച്ചിരുന്ന രാമകൃഷ്ണൻ സീറ്റ് ബെൽറ്റിടാൻ മറന്നിരുന്നു. പെട്ടെന്നാണ് റോഡി​ന്റെ വശത്തെ കാമറ ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്. തിടുക്കത്തിൽ സീറ്റ് ബെൽറ്റിടാൻ ശ്രമിക്കവേ വാഹനത്തിന്റെ നിയന്ത്രണംതെറ്റി റോഡ് വശത്തെ 20 അടിയോളം താഴ്ചയുള്ള വയലിൽ വീഴുകയായിരുന്നു. പ്രദേശവാസികൾ ഓടിയെത്തി മൂവരെയും രക്ഷപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three injured when car overturned while driver trying to wear seat belt
Next Story