Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കിടിച്ച്...

ബൈക്കിടിച്ച് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
Three injured in bike collision
cancel
camera_alt

മദ്റസ ബസാറിൽ കാൽനടയാത്രക്കാരനെ ഇടിച്ച ബൈക്ക് സമീപത്തെ ചുറ്റുമതിലിലിടിച്ച് വീണനിലയിൽ

കൊ​ടു​വ​ള്ളി: ദേ​ശീ​യ​പാ​ത 766ൽ ​കൊ​ടു​വ​ള്ളി​ക്ക​ടു​ത്ത് മ​ദ്റ​സ ബ​സാ​ർ എ​ര​പ്പു​ണ്ട് ജു​മാ മ​സ്ജി​ദി​ന് സ​മീ​പം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ ബൈ​ക്കി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കി​ഴ​ക്കു​ന്നു​മ്മ​ൽ സു​ലൈ​മാ​ൻ(52), ബൈ​ക്ക് യാ​ത്രി​ക​രാ​യ സൗ​ത്ത് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ നെ​ടും​ക​ണ്ട​ത്തി​ൽ ആ​ദ​ർ​ശ് (19), എ​ട​ക്ക​ണ്ടി​യി​ൽ ഹാ​ഷി​ർ ഷ​ഹ​ൽ (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സു​ലൈ​മാ​ൻ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് എ​തി​രെ വ​ന്ന കാ​റി​ലും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ചു​റ്റു​മ​തി​ലി​ലും ഇ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു. മ​ദ്റ​സ ബ​സാ​റി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ അ​മി​ത​വേ​ഗ​ത്തി​ൽ വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​ദ്​​റ​സ ബ​സാ​റി​ലെ ബ​സ്​​സ്​​റ്റോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ത​ക​ർ​ന്നി​രു​ന്നു. അ​പ​ക​ട​മേ​ഖ​ല​യാ​യ ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injurybike collision
News Summary - Three injured in bike collision
Next Story