ടിപ്പറും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsഅപകടത്തിൽ തകർന്ന കാറ്
മൂവാറ്റുപുഴ: ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളകം ബഥനി പടിയിൽ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ അഘാതത്തിൽ കാറിെൻറ മുൻഭാഗം തകർന്നു. ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർ ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. വാളകം മേഖലയിൽ ലോഡുമായി പായുന്ന ലോറികൾ നിരന്തരം അപകടം ഉണ്ടാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.