നബിദിന റാലിയിലേക്ക് കാർ പാഞ്ഞുകയറി; മൂന്ന് കുട്ടികൾക്ക് പരിക്ക്, മദ്യപസംഘം പിടിയിൽ
text_fieldsആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് അമിതവേഗതയിലെത്തിയ കാർ പാഞ്ഞുകയറി മൂന്ന് കുട്ടികൾക്ക് പരിക്ക്. റാലിയിൽ പങ്കെടുത്ത കുട്ടികൾക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളെ വെൺമണി പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെൺമണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് പിടിയിലായത്. അപകടമുണ്ടാക്കിയ സമയത്ത് മൂവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

