Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസമീസ് സ്വദേശിനികളെ കടന്നു പിടിച്ച സംഭവത്തിൽ മൂന്നു പേര്‍ പിടിയിൽ

text_fields
bookmark_border
അസമീസ് സ്വദേശിനികളെ കടന്നു പിടിച്ച സംഭവത്തിൽ മൂന്നു പേര്‍ പിടിയിൽ
cancel
camera_alt

തിരുവല്ല പൊലീസിന്‍റെ പിടിയിലായ പ്രതികൾ

Listen to this Article

തിരുവല്ല: ഭര്‍ത്താക്കന്മാരില്ലാത്ത സമയത്ത് താമസ സ്ഥലത്തെത്തി അസമീസ് സ്വദേശിനികളെ കടന്നു പിടിച്ച സംഭവത്തിൽ മൂന്നു പേര്‍ തിരുവല്ല പൊലീസിന്റെ പിടിയിലായി. രണ്ടു പേര്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വെണ്ണിക്കുളം കോഴിമലയില്‍ താഴേ വീട്ടില്‍ അനില്‍ (42), കുറ്റൂര്‍ കുന്നുകണ്ടത്തില്‍ പ്രേം കെ. ജോസഫ് (40), മുത്തൂര്‍ കണിയാംപറമ്പില്‍ ഫിറോസ് (42) എന്നിവരെയാണ് ഡിവൈ.എസ്.പി രാജപ്പന്‍ റാവുത്തറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തിരുവല്ല റെയില്‍വേ സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന ആസാം സ്വദേശിനികളെ തേടിച്ചെന്നതായിരുന്നു അഞ്ചംഗ സംഘം. ഇതിനിടെ ഒരു യുവതിയുടെ ഭര്‍ത്താവ് സ്ഥലത്തെത്തി ഇവരുമായിമായി വാക്കേറ്റമായി. തുടര്‍ന്ന് നടന്ന സംഘട്ടനത്തില്‍ മൂന്ന് ആസാം സ്വദേശിനികള്‍ക്കും ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്കും പരുക്കേറ്റു. അസാം സ്വദേശിയുടെ പരാതിയിൽ മൂവർക്കും എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതായി ഡി.വൈ.എസ്.പി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three held in assaulting Assamis womens
Next Story