ശ്രീചിത്ര പുവർഹോമിലെ മൂന്ന് പെൺകുട്ടികൾ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsതിരുവനന്തപുരം: ശ്രീചിത്ര പുവർഹോമിലെ അന്തേവാസികളായ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരിൽ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്. പുവർ ഹോമിലെ അന്തേവാസികളിൽ ചിലർ പരിഹസിച്ചതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് പെൺകുട്ടികൾ പറയുന്നത്. 12,15,16 വയസുള്ള പെൺകുട്ടികളാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
വീട്ടിൽ പോകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. ഒരാഴ്ച മുമ്പാണ് ഡി.ഡബ്ല്യു.സി കുട്ടികളെ ശ്രീചിത്രയിലേക്ക് കൊണ്ടുവന്നത്. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

