Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിൽ കുടുംബത്തിലെ മൂന്നുപേർ ​ആത്മഹത്യ ചെയ്ത നിലയിൽ

text_fields
bookmark_border
കൊച്ചിയിൽ കുടുംബത്തിലെ മൂന്നുപേർ ​ആത്മഹത്യ ചെയ്ത നിലയിൽ
cancel
Listen to this Article

കൊച്ചി: വെണ്ണലയിൽ കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്ത നിലയിൽ. വെണ്ണല ശ്രീകല റൂട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഗിരിജ, ഗിരിജയുടെ മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. രജിതയുടെ മക്കളാണ് അയൽവാസികളെ വിവരം അറിയിച്ചത്. പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികളാണ് രജിതക്ക്. രാവിലെ എഴുന്നേൽക്കുമ്പോൾ മരിച്ചു കിടക്കുന്ന മാതാപിതാക്കളേയും മുത്തശ്ശിയേയും കണ്ട കുട്ടികൾ അയൽവാസികളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

ഫ്‌ളോര്‍ മിൽ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരു കോടി രൂപക്ക് മുകളിൽ ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - three family members found dead in kochi
Next Story