Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പത്തനംതിട്ടയിൽ മൂന്ന്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകർക്ക്​ വെ​ട്ടേറ്റു; പിന്നി​ൽ ആർ.എസ്​.എസ്​ ക്രിമിനൽ സംഘമെന്ന്​
cancel

പത്തനംതിട്ടയിൽ മൂന്ന്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകർക്ക്​ വെ​ട്ടേറ്റു; പിന്നി​ൽ ആർ.എസ്​.എസ്​ ക്രിമിനൽ സംഘമെന്ന്​

text_fields
bookmark_border

പത്തനംതിട്ട: ആറന്മുളയിലെ എൽ.ഡി.എഫ്​ സ്ഥാനാർഥി വീണാ ജോർജി​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരണം കഴിഞ്ഞ്​ തിരിച്ചുപോവുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക്​ വെ​ട്ടേറ്റു. തോന്നിയാമല സ്വദേശി സുജിത്ത് (23), അഴൂർ സ്വദേശി പി.എസ്. ആകാശ് (20), വെട്ടിപ്പുറം സ്വദേശി അഖിൽ സതീഷ് (20) എന്നിവർക്കാണ് വെ​ട്ടേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർ.എസ്.എസ് ക്രിമിനൽ സംഘമാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ഡി.വൈ.എഫ്​.ഐ നേതാക്കൾ പറയുന്നു. കൊട്ടിക്കലാശം കഴിഞ്ഞതിനുപിന്നാലെ പത്തനംതിട്ട നഗരത്തിൽ ഇരുകൂട്ടരും തമ്മിൽ നേരിയ സംഘർഷം നടന്നിരുന്നു. അതി​െൻറ തുടർച്ചയായാണ്​ രാത്രിയിൽ ആക്രമണം നടന്ന​ത്​. ഏഴുപേർക്കെതിരെ പൊലീസ്​ കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three DYFI activists hacked in Pathanamthitta; The RSS is a criminal group
Next Story