Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിറയെ യാത്രക്കാരുള്ള ബസ്, ഡ്രൈവർമാർ ‘വെള്ള’ത്തിൽ; മൂന്നുപേർ അറസ്റ്റില്‍

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് ഡ്രൈവര്‍മാരാണ് പിടിയിലായത്
liquor
cancel

തൃപ്പൂണിത്തുറ: മദ്യപിച്ച് ബസ് ഓടിച്ചതിന് രണ്ട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറും അറസ്റ്റില്‍. തിങ്കളാഴ്ച രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് മൂന്ന് ഡ്രൈവര്‍മാരും പിടിയിലായത്.

വൈക്കം-തൃപ്പൂണിത്തുറ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍മാരായ കോട്ടയം വില്ലൂന്നി തൈക്കൂട്ടത്തില്‍ അരുണ്‍ ടി. ഗോപിദാസ് (41), കോട്ടയം കുഴിമറ്റം മീനച്ചിറ തിട്ടത്തില്‍ വീട്ടില്‍ ടിജി.എം. സ്‌കറിയ (45), വൈക്കം -തൃപ്പൂണിത്തുറ റൂട്ടിലോടുന്ന അര്‍ച്ചന എന്ന പേരിലുള്ള സ്വകാര്യ ബസ് ഡ്രൈവര്‍ ഇരുമ്പനം സൂര്യപ്രഭ വീട്ടില്‍ എസ്.എസ്. റോണി (29) എന്നിവരെയാണ് ഹില്‍പാലസ് പൊലീസ് അറസ്റ്റു ചെയ്തത്.

ബസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇവര്‍ മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നതിനാൽ പുതിയ ഡ്രൈവര്‍മാര്‍ എത്തിയ ശേഷം ബസുകള്‍ വിട്ടുനല്‍കി. പരിശോധന ഇനിയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three drivers booked for drunk driving in Thrippunithura
Next Story