Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളായണി കാർഷിക...

വെള്ളായണി കാർഷിക കോളജിലെ മൂന്ന് വിദ്യാർഥികൾ കോതയാറിൽ മുങ്ങിമരിച്ചു

text_fields
bookmark_border
വെള്ളായണി കാർഷിക കോളജിലെ മൂന്ന് വിദ്യാർഥികൾ കോതയാറിൽ മുങ്ങിമരിച്ചു
cancel

കുലശേഖരം: വെള്ളായണി കാർഷിക കോളജിലെ മൂന്ന് വിദ്യാർഥികൾ പേച്ചിപ്പാറക്ക്​ സമീപം കോതയാറിൽ മുങ്ങിമരിച്ചു. പാറശ്ശാല പ്ലാട്ടുമൂട്ട്ക്കട വിഷ്ണു നിവാസിൽ വിജയ​​െൻറ മകൻ വിഷ്ണു (24), ശ്രീകാര്യം പാങ്ങാപ്പാറ വിവേക് വില്ലയിൽ സുഭാഷി​െൻറ മകൻ ശന്തനു (24), വെള്ളായണി വണ്ടിതടം പൊറ്റവിളവീട്ടിൽ മോഹ​​െൻറ മകൻ അരുൺ (24) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ ഇവർ കോതയാറിന് സമീപം പവർഹൗസി​​െൻറ താഴെ പാലത്തിനടുത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിമരിച്ചത്. പേച്ചിപ്പാറ പൊലീസ്, ​ ഫയർഫോഴ്സ്​ ഉദ്യോഗസ്​ഥർ, നാട്ടുകാർ ഇവർ ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ കുലശേഖരം സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകുമെന്നാണ് പൊലീസ്​ പറഞ്ഞത്. പേച്ചിപ്പാറ പൊലീസ്​ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drown to deathdied in Tamil Nadu
News Summary - three died in tamilnadu-kerala news
Next Story