അടൂരിൽ വിവാഹവസ്ത്രമെടുക്കാൻ പോയവരുടെ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു
text_fieldsപത്തനംതിട്ട: അടൂർ കരുവാറ്റ പള്ളിക്ക് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകൾ മരിച്ചു. നാലുപേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. കൊല്ലം ആയൂർ അമ്പലമുക്ക് കാഞ്ഞിരത്തുംമൂട് (ഹാപ്പിവില്ല) സ്വദേശികളായ ഇന്ദിര(57), ശകുന്തള(51), ബിന്ദു(38) എന്നിവരാണ് മരിച്ചത്.
അലൻ (14), അശ്വതി(27), ഡ്രൈവർ ശരത്ത്, ശ്രീജ (45), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങിന്‍റെ ഭാഗമായി ഹരിപ്പാട്ട് വിവാഹ വസ്ത്രമെടുക്കാൻ പോയവരുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളടക്കം ഏഴുപേർ കാറിലുണ്ടായിരുന്നു.
രണ്ട്പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. അപകടത്തിന് പിന്നാലെ കാർ പാലത്തിനടിയിലേക്ക് ഒഴുകിപോയത് രക്ഷാപ്രവർത്തനത്തിന് തടസമായി. ഓടികൂടിയ നാട്ടുകാരും മറ്റുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

