Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോറിയിലേക്ക് കാർ...

ലോറിയിലേക്ക് കാർ ഇടിച്ചുകയറി, കോഴിക്കോട്ട് മൂന്നു മരണം, തിരുവനന്തപുരത്ത് ബൈക്ക് ഫുട്പാത്തിലിടിച്ച് മൂന്നു മരണം

text_fields
bookmark_border
ലോറിയിലേക്ക് കാർ ഇടിച്ചുകയറി, കോഴിക്കോട്ട് മൂന്നു മരണം, തിരുവനന്തപുരത്ത് ബൈക്ക് ഫുട്പാത്തിലിടിച്ച് മൂന്നു മരണം
cancel

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടു വാഹനാപകടങ്ങളിലായി ആറു മരണം. നല്ലളം മോഡേൺ ബസാറിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി മൂന്നു പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം.

രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, ഫറോക്ക് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്. മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു. ഫാറൂഖ് കോളജ് സ്വദേശി ശ്യാംലാൽ, പന്തീരാങ്കാവ് സ്വദേശി ദിജിൽ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം കരമനയിൽ ബൈക്ക് ഫുട്പാത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.30ഓടെയാണ് അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsAccident News
News Summary - Three dead after car crashes into parked lorry in Kozhikode
Next Story