Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിമാർക്ക്​...

മന്ത്രിമാർക്ക്​ പരിശീലനം തുടങ്ങി; മൂന്നു ദിവസങ്ങളിലായി 10 സെഷനുകൾ

text_fields
bookmark_border
മന്ത്രിമാർക്ക്​ പരിശീലനം തുടങ്ങി; മൂന്നു ദിവസങ്ങളിലായി 10 സെഷനുകൾ
cancel
camera_alt

ഐ.എം.ജിയിൽ ആരംഭിച്ച മന്ത്രിസഭാംഗങ്ങൾക്കുള്ള ത്രിദിന പരിശീലന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ർ​ക്ക് ഐ.​എം.​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി തുടങ്ങി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നു ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ൽ 10 സെ​ഷ​നു​ക​ളാ​ണു​ള്ള​ത്.

ഭ​ര​ണ​സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ക, ദു​ര​ന്ത​വേ​ള​ക​ളി​ൽ നേ​തൃ​ത്വം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ, മ​ന്ത്രി​യെ​ന്ന ടീം ​ലീ​ഡ​ർ തു​ട​ങ്ങി​യ സെ​ഷ​നു​ക​ളാ​ണ് ആ​ദ്യ ദി​നം. മു​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി കെ.​എം. ച​ന്ദ്ര​ശേ​ഖ​ർ ഭ​ര​ണ​സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചും ദു​ര​ന്ത​നി​വാ​ര​ണ വേ​ള​ക​ളി​ലെ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് യു.​എ​ൻ ദു​ര​ന്ത ല​ഘൂ​ക​ര​ണ വി​ഭാ​ഗം ചീ​ഫ് ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടിയും ക്ലാസെടുക്കും. ഒ​രു ടീ​മി​നെ ന​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഐ.​ഐ.​എം മു​ൻ പ്ര​ഫ​സ​റും മാ​നേ​ജീ​രി​യ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ൻ​റു​മാ​യ പ്ര​ഫ. മാ​ത്തു​ക്കു​ട്ടി എം. ​മോ​നി​പ്പ​ള്ളി സം​സാ​രി​ക്കും.

21ന് ​രാ​വി​ലെ ആ​ദ്യ സെ​ഷ​നി​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലെ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് നി​തി ആ​യോ​ഗ് സി.​ഇ.​ഒ അ​മി​താ​ഭ് കാ​ന്ത് സം​സാ​രി​ക്കും. മ​ന്ത്രി​മാ​രു​ടെ ഉ​യ​ർ​ന്ന പ്ര​ക​ട​ന​ത്തെ സം​ബ​ന്ധി​ച്ച് ഇ​ൻ​ഫോ​സി​സ് സ​ഹ സ്ഥാ​പ​ക​ൻ എ​സ്.​ഡി. ഷി​ബു​ലാ​ൽ ഓ​ൺ​ലൈ​നി​ൽ സം​വ​ദി​ക്കും. ഫ​ണ്ടി​ങ്​ ഏ​ജ​ൻ​സി​ക​ളെ​ക്കു​റി​ച്ചും പ​ദ്ധ​തി ഘ​ട​ന​ക​ളെ​ക്കു​റി​ച്ചും ലോ​ക​ബാ​ങ്ക് മു​ഖ്യ മൂ​ല്യ​നി​ർ​ണ​യ വി​ദ​ഗ്ധ​യും സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ മു​ൻ ജെ​ൻ​ഡ​ർ ഉ​പ​ദേ​ശ​ക​യു​മാ​യ ഡോ. ​ഗീ​താ​ഗോ​പാ​ൽ സം​സാ​രി​ക്കും. മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചാ​ണ് ഐ.​എം.​ജി ഡ​യ​റ​ക്ട​ർ കെ. ​ജ​യ​കു​മാ​ർ വി​ശ​ദ​മാ​ക്കു​ക.

മാ​റ്റ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​മെ​ന്ന നി​ല​യി​ൽ ഇ ​ഗ​വേ​ണ​ൻ​സി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് 22ന് ​രാ​വി​ലെ ന​ട​ക്കു​ന്ന സെ​ഷ​നി​ൽ കേ​ര​ള യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഡി​ജി​റ്റ​ൽ സ​യ​ൻ​സ​സ്, ഇ​ന്ന​വേ​ഷ​ൻ ആ​ൻ​ഡ്​​ ടെ​ക്‌​നോ​ള​ജി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സ​ജി ഗോ​പി​നാ​ഥ് സം​സാ​രി​ക്കും. മി​ക​ച്ച ഫ​ലം ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​ചോ​ദ​ന​ത്തി​നു​ള്ള പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് മു​ൻ കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​നി​ൽ സ്വ​രൂ​പാ​ണ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളും പു​തി​യ സാ​ധ്യ​ത​ക​ളു​മെ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സി​റ്റി​സ​ൺ ഡി​ജി​റ്റ​ൽ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​രാ​യ നി​ധി സു​ധ​നും വി​ജേ​ഷ് റാ​മും അ​വ​ത​രി​പ്പി​ക്കു​ന്ന സെ​ഷ​നോ​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala MinistryPinarayi VijayanPinarayi Vijayan
News Summary - three day training for kerala Ministers
Next Story