Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂര്‍ മട്ടന്നൂരിൽ മൂന്ന് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു
text_fieldsbookmark_border
കണ്ണൂർ മട്ടന്നൂരിൽ വെട്ടേറ്റവരെ സി.പി.എം നേതാക്കൾ സന്ദർശിക്കുന്നു
കണ്ണൂര്‍: മട്ടന്നൂരിൽ മൂന്ന് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്ക് നേരെയാണ് ഞായറാഴ്ച രാത്രി പത്തോടെ ആക്രമണം ഉണ്ടായത്. മട്ടന്നൂർ അയ്യല്ലൂരിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവരെ കണ്ണൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. വെട്ടേറ്റവരെ സി.പി.എം ജില്ലാ സെക്രട്ടറി ടി.വി രാജേഷ് ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ സന്ദർശിച്ചു. പ്രദേശത്ത് നിലനിന്നിരുന്ന തർക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

