Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൾഫ്​ യാത്രക്കപ്പൽ:...

ഗൾഫ്​ യാത്രക്കപ്പൽ: താൽപര്യം പ്രകടിപ്പിച്ച്​ മൂന്ന്​ കമ്പനികൾ

text_fields
bookmark_border
ഗൾഫ്​ യാത്രക്കപ്പൽ: താൽപര്യം പ്രകടിപ്പിച്ച്​ മൂന്ന്​ കമ്പനികൾ
cancel

തിരുവനന്തപുരം: കേരളത്തിൽ നിന്ന്​ ഗൾഫ്​ രാജ്യങ്ങളിലേക്കുള്ള കപ്പൽ സർവിസിന്​ താൽപര്യപത്രം സമർപ്പിച്ച്​ മൂന്ന്​ കമ്പനികൾ. കോഴിക്കോട്​ ആസ്ഥാനമായ ജബൽ ​വെഞ്ചേഴ്​സ്​ പ്രൈവറ്റ്​ ലിമിറ്റഡ്​, ചെന്നൈ ആസ്ഥാനമായ വൈറ്റ്​ സീ ഷിപ്പിങ്​ ലൈൻസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​, മുംബൈയിലെ ഫുൾ അഹെഡ്​ മറൈൻ ആൻഡ്​ ​ഓഫ് ​ഷോർ എന്നീ കമ്പനികളാണ്​ താൽപര്യപത്രം സമർപ്പിച്ചത്​. ഇവ പരിശോധിച്ച്​ രണ്ടാഴ്ചക്കകം മാരിടൈം ബോർഡ്​ തുടർനടപടികളിലേക്ക്​ കടക്കും.

താൽപര്യപത്രം പരിശോധിച്ച്​ മൂന്ന്​ കമ്പനി പ്രതിനിധികളുമായും കൂടിക്കാ​ഴ്ച നടത്താനാണ്​ ഉദ്ദേശിക്കുന്നത്​. സർവിസ്​ നടത്തിപ്പിലെ പരിചയം, കേരളത്തിലെ ഏത്​ തുറമുഖത്തുനിന്നാണ്​ സർവിസ്​ നടത്താൻ ഉദ്ദേശിക്കുന്നത്​, സർവിസ്​ നടത്താൻ ലക്ഷ്യമിടുന്ന കപ്പലിന്‍റെ വിശദാംശങ്ങൾ, സർക്കാറിന്‍റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്ന സൗകര്യങ്ങൾ-സംവിധാനങ്ങൾ തുടങ്ങിയ വിവരങ്ങളാണ്​ മുഖ്യമായും പരിശോധിക്കുക. ഇതിനുശേഷം കൂടുതൽ അനുയോജ്യമായ കമ്പനിയുമായി തുടർചർച്ച നടത്തി സർക്കാറിന്​ റി​പ്പോർട്ട്​ സമർപ്പിക്കും.

താൽപര്യപത്രം പരിശോധിച്ച്​ റിപ്പോർട്ട്​ തയാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകിയിട്ടു​​ണ്ടെന്ന്​ മാരിടൈം ബോർഡ്​ ചെയർമാൻ എൻ.എസ്.​ പിള്ള പറഞ്ഞു. കപ്പൽ സർവിസ്​ യാഥാർഥ്യമാക്കുന്നതിന്​ കടമ്പകളേറെയുണ്ട്​. മൂന്ന്​-നാല്​ ദിവസത്തെ യാത്ര, അതിന്​ പ്രവാസികൾ പ്രതീക്ഷിക്കുന്ന കുറഞ്ഞ നിരക്ക്​, അനുവദിക്കാവുന്ന ലഗേജ്​, ഷിപ്പിങ്​ കമ്പനികൾ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങൾ സർക്കാറിനും മാരിടൈം ബോർഡിനും പരിഹരിക്കാനാകുന്ന​താണോ തുടങ്ങിയ കാര്യങ്ങൾ മുന്നിലുണ്ട്​.

ഇവക്കെല്ലാം പരിഹാരം കണ്ട്​ പദ്ധതിയുമായി മുന്നോട്ട്​ പോകുകയാണ്​ ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു. ആഡംബരക്കപ്പലുകൾ, ചരക്കുകപ്പലുകൾ, യാത്ര-ചരക്കു​കപ്പലുകൾ, സ്ഥിരമായും സീസണുകളിലുമുള്ള സർവിസുകൾ, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഷിപ്പിങ്​ കമ്പനികൾക്ക്​ താൽപര്യപത്രം സമർപ്പിക്കാനാണ്​ അവസരം നൽകിയത്​. നിശ്ചിത സമയപരിധിക്കകം മൂന്ന്​ കമ്പനികൾ മുന്നോട്ടുവന്നതുത​ന്നെ പ്രതീക്ഷ നൽകുന്നതാണെന്നാണ്​ മാരിടൈം ബോർഡ്​ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf cruise ship
News Summary - Three companies have expressed interest for Gulf cruise ship
Next Story