അപൂർവ ജനിതകരോഗം ബാധിച്ച് മൂന്ന് കുരുന്നുകൾ; മൂലകോശ ദാതാക്കളെ തേടുന്നു
text_fieldsജനിതക രക്തരോഗമായ ബീറ്റാ തലസീമിയ ബാധിച്ച സഹോദരങ്ങളായ ഫൈസി, ഫൈഹ, ഫൈസ് എന്നിവർ മാതാപിതാക്കൾക്കും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർക്കും ഒപ്പം
തിരുവല്ല : മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി ബ്ലഡ് സ്റ്റെം സെൽ ദാതാക്കളെ തേടി ഒരു കുടുംബം. ജനിതക രക്തരോഗമായ ബീറ്റാ തലസീമിയ ബാധിച്ച സഹോദരങ്ങളായ ഫൈസി (11), ഫൈഹ (10) , ഫൈസ് (നാലര) എന്നിവരാണ് അതിജീവനത്തിനായുള്ള പോരാട്ടത്തിൽ സുമനസ്സുകളുടെ സഹായം തേടുന്നത്. അടിയന്തരമായി മൂലകോശ ദാദാക്കളെ ലഭിച്ചില്ലെങ്കിൽ കുട്ടികളുടെ ജീവൻ പോലും അപകടത്തിലാകും. കോട്ടയം സ്വദേശികളായ മുബാറക്കിന്റെയും സൈബുനിസയുടെയും മക്കൾക്കാണ് അപൂർവ ജനിതകരോഗം ബാധിച്ചിരിക്കുന്നത്.
ആറാം ക്ലാസുകാരനായ ഫൈസിക്ക് മൂന്നുമാസം പ്രായമുള്ളപ്പോഴാണ് രോഗം കണ്ടെത്തുന്നത്. നാലാം ക്ലാസുകാരിയായ ഫൈഹയുടെയും നാലര വയസ്സുകാരൻ ഫൈസിന്റെയും രോഗം ചെറു പ്രായത്തിൽ കണ്ടെത്തിയിരുന്നു. മൂലകോശ ദാതാവിന്റെയും കുട്ടികളുടെയും എച്ച്.എൽ.എ തമ്മിൽ പൊരുത്തപ്പെടണം. പത്തുലക്ഷം പേരെ പരിശോധിക്കുമ്പോൾ ആണ് ഒരു ഡോണറെ ലഭിക്കൂ. അതിനാൽ തന്നെ ദാതാവിനെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്.
തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിലാണ് കുട്ടികളുടെ ചികിത്സ പുരോഗമിക്കുന്നത്. ആരോഗ്യവാനായ ആർക്കും മൂലകോശം ദാനം ചെയ്യാം. മൂലകോശ ദാദാവിനെ കണ്ടെത്താൻ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ സന്നദ്ധ സംഘടനയായ ഡി.കെ.എ.എം.എസുമായി ചേർന്ന് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ ജീവൻ രക്ഷിക്കാനായി നിങ്ങൾക്കും പങ്കാളികളാകാം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9008361684.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

