ക്ലാസ് മുറിയിൽ മൂന്ന് കുട്ടികളെ എലി കടിച്ചു; മുറിയിൽ പാമ്പിന്‍റെ പുറംതൊലിയും കണ്ടെത്തി
text_fieldsപുനലൂർ: സ്കൂൾ പരിസരം കാടുമൂടിയതോടെ ക്ലാസ് മുറിയിൽ മൂന്ന് കുട്ടികൾക്ക് എലിയുടെ കടിയേറ്റു. അച്ചൻകോവിൽ ഗവ. വി.എച്ച്.എസ്.എസിൽ യു.പി വിഭാഗത്തിലെ മൂന്ന് കുട്ടികളെയാണ് കഴിഞ്ഞദിവസം എലി കടിക്കുകയും മാന്തുകയും ചെയ്തത്.കുട്ടികൾ ക്ലാസ് മുറിയുടെ ജനലിന് സമീപം എത്തിപ്പോഴാണ് എലി ആക്രമിച്ചത്.
അലമാരക്കടുത്ത് ഒളിച്ച എലി കുട്ടികളെ ആക്രമിക്കുകയായിരുന്നു. സ്കൂൾ അധികൃതരും രക്ഷിതാക്കളും എത്തി കുട്ടികളെ അച്ചൻകോവിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ തേടി. കഴിഞ്ഞ ദിവസം സ്കൂളിലെ മറ്റൊരു ക്ലാസ് മുറിയിൽ പാമ്പിന്റെ പുറംതൊലി കണ്ടെത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു.
പരിസരം വൃത്തിയാക്കാൻ ആര്യങ്കാവ് പഞ്ചായത്ത് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

