Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോതമംഗലത്ത് വീട്ടമ്മയുടെ കൊലപാതകം: അയൽവാസികളായ അസം സ്വദേശികൾ കസ്റ്റഡിയിൽ

text_fields
bookmark_border
kothamangalam saramma
cancel

കൊച്ചി: കോതമംഗലത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ അയൽവാസികളായ അസം സ്വദേശികൾ കസ്റ്റഡിയിൽ. സമീപത്തുള്ള ഇവരുടെ തന്നെ പഴയ വീട്ടിൽ വാടകക്ക് താമസിക്കുന്ന മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ വൈകുന്നേരമാണ് കോതമംഗലത്ത് കള്ളാട് ചെങ്ങമനാട്ട് ഏലിയാസിൻ്റ ഭാര്യ സാറാമ്മയെ (72) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണത്തിനിടെ നടത്തിയ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സ്വർണമാലയും നാല് വളകളും അടക്കം ആറു പവന്‍റെ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ട്.

സംഭവ സമയം വീട്ടിൽ സാറാമ്മ ഒറ്റക്കായിരുന്നു. ജോലി കഴിഞ്ഞ് വൈകുന്നേരം മൂന്നരക്ക് വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു. തെളിവ് നശിപ്പിക്കാൻ മഞ്ഞൾപൊടി വിതറിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - three Assam natives in police custody in kothamangalam saramma murder case
Next Story