പെട്രോൾ പമ്പുടമയുടെ കൊല: മൂന്നുപേർ അറസ്റ്റിൽ
text_fieldsകയ്പമംഗലം(തൃശൂർ): വഴിയമ്പലത്തെ പെട്രോൾ പമ്പുടമ കയ്പമംഗലം അകംപാടം കോഴിപ്പറമ്പി ൽ മനോഹരനെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റി ൽ. ചളിങ്ങാട് കല്ലിപ്പറമ്പിൽ അനസ് (20), വഴിയമ്പലം കുറ്റിക്കാടൻ സ്റ്റിയോ ജോസ് (20), കുന്നത്ത ുവീട്ടിൽ അൻസാർ അബൂബക്കർ (21) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. p>
ചൊവ്വാഴ്ച പുലർച്ചെ 12.50 ഓടെ പമ്പിൽ നിന്ന് വീട്ടിലേക്ക് കാറിൽ മടങ്ങുന്ന വഴിയാണ് ബൈക്കി ലെത്തിയ അക്രമിസംഘം മനോഹരനെ തട്ടിക്കൊണ്ടുപോയത്. മനോഹരെൻറ കൈവശം പമ്പിൽ നിന്നുള്ള പണം ഉണ്ടാകുമെന്ന ധാരണയിലായിരുന്നു ആക്രമണം. എന്നാൽ, മനോഹരൻ പണം എടുത്തിരുന്നില്ല. പോക്കറ്റിൽ കുറച്ചു രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
കാറിൽ അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും പണം കിട്ടാത്തതിൽ ക്ഷുഭിതരായ അക്രമി സംഘം, പദ്ധതി പാളിയതിലും രഹസ്യം പുറത്ത് പറയുമോ എന്ന ഭയത്തിലും, മനോഹരനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് െപാലീസ് പറഞ്ഞു.
തുടർന്ന് പറവൂർ, കളമശ്ശേരി, ചാലക്കുടി, ചാവക്കാട് മേഖലയിൽ കറങ്ങിയ സംഘം മമ്മിയൂരിൽ പഴയ കെട്ടിടത്തിന് സമീപം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഉപേക്ഷിച്ച് മമ്മിയൂരിൽ നിന്ന് കാറുമായി കടന്ന പ്രതികൾ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ കാർ നിർത്തിയിട്ട് വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന സംഘത്തിന് കാർ വിൽക്കാൻ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടു. പിന്നീട് ബംഗളൂരുവിലേക്ക് കടക്കാൻ കുന്നംകുളത്തേക്ക് മറ്റൊരു വാഹനത്തിൽ വരുന്നതിനിടെ പെരുമ്പിലാവിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
അങ്ങാടിപ്പുറത്തുനിന്ന് മനോഹരെൻറ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
