വയോധികൻ അടിയേറ്റുമരിച്ച കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsചാലക്കുടി: പരിയാരം മുനിപ്പാറയിൽ വഴിത്തർക്കത്തെ തുടർന്ന് വയോധികൻ അടിയേറ്റുമരിച്ച കേസിൽ മൂന്നുപേർ പിടിയിൽ.
ശനിയാഴ്ച രാവിലെ വീട്ടുപറമ്പിൽ പുല്ലരിഞ്ഞുകൊണ്ടിരുന്ന കളത്തിൽ വിട്ടീൽ ദേവസി എന്ന ഡേവിസ് (56) ആണ് മരിച്ചത്. ഡേവിസിെൻറ അയൽവാസി പാത്രക്കട വീട്ടിൽ സിജിത്ത് (30), ബന്ധുക്കളായ സുരേഷ് (61), മണ്ണടത്ത് വീട്ടിൽ റഷീദ് (38) എന്നിവരാണ് പിടിയിലായത്. ലക്ഷദ്വീപിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ എറണാകുളം പറവൂർ മുനമ്പത്തുനിന്നാണ് ഇവർ പിടിയിലായത്.
വഴിത്തർക്കത്തിെൻറ പേരിൽ നേരത്തേ ഡേവിസും സിജിത്തും തമ്മിൽ അടിപിടി ഉണ്ടായിരുന്നു. അതിനു ശേഷം ഡേവിസിെൻറ പശുക്കൾ ആക്രമിക്കപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ പതിവുപോലെ പശുക്കൾക്ക് തീറ്റപ്പുല്ല് ശേഖരിക്കുകയായിരുന്ന ഡേവിസിനെ പ്രതികൾ പിന്തുടർന്ന് ഇരുമ്പു പൈപ്പുകൾകൊണ്ട് മാരകമായി ആക്രമിക്കുകയായിരുന്നു.
ഡേവിസ് കൊല്ലപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യത്താലാണെന്ന രീതിയിൽ വാർത്ത പ്രചരിച്ചതോടെ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി കെ.എം. ജിജിമോെൻറ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ച് പ്രതികളെ ഉടൻ പിടികൂടാൻ നിർദേശം നൽകിയിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായത്.
ഇവരുടെ സംഘത്തിലുള്ള ഒരാളെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.