Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​പ്പ ഉ​ത്ത​ര​വ്...

കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

വി​പി​ൻ   ഉ​മ്മ​ർ​ഷാ​ദ്   തൗ​ഫീ​ഖ്

തി​രൂ​ർ: നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച മൂ​ന്നു പേ​രെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​മ്ര​വ​ട്ടം സ്വ​ദേ​ശി ഇ​ട്ടി​ക​പ​റ​മ്പി​ൽ ഉ​മ്മ​ർ​ഷാ​ദ് (29), തൃ​പ്ര​ങ്ങോ​ട് സ്വ​ദേ​ശി പു​ത്ത​നി​യി​ൽ വി​പി​ൻ (29), വൈ​ര​ങ്കോ​ട് സ്വ​ദേ​ശി സൂ​ർ​പ്പി​ൽ തൗ​ഫീ​ഖ് (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​റു മാ​സ​ത്തേ​ക്ക് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം തി​രൂ​ർ ഡി​വൈ.​എ​സ്.​പി മു​മ്പാ​കെ ഹാ​ജ​രാ​കാ​നു​ള്ള ഉ​ത്ത​ര​വാ​ണ് മൂ​വ​രും ലം​ഘി​ച്ച​ത്.

തി​രൂ​ർ ഡി​വൈ.​എ​സ്.​പി കെ.​എം. ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എ​ൻ. പ്ര​ദീ​പ്, എ.​എ​സ്.​ഐ​മാ​രാ​യ ദി​നേ​ശ​ൻ, അ​നൂ​പ്, സീ​നി​യ​ർ സി.​പി.​ഒ ഷി​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രൂ​ർ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationCrime NewsKappa ActMalappuram News
News Summary - Three arrested for violating Kappa order
Next Story