പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം െചയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsകുന്നിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചക്കുവരയ്ക്കൽ ചാരുംകുഴി സ്വദേശികളായ രതീഷ്മോൻ (30), സജികുമാരൻ (42), ചാരുംകുഴിയിൽ വാടകക്ക് താമസിക്കുന്ന മൈലം പള്ളിക്കൽ സ്വദേശി രതീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടിയുമായി സൗഹൃദത്തിലായ യുവാക്കൾ ഒരുവർഷത്തോളമായി തുടർച്ചയായി പീഡിപ്പിച്ച് വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പെൺകുട്ടിയെ ദിവസങ്ങൾക്ക് മുമ്പ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് താലൂക്ക് ആശുപത്രി അധികൃതർ പൊലീസിന് വിവരം കൈമാറുകയായിരുന്നു.
പുനലൂർ ഡിവൈ.എസ്.പി എസ്. അനിൽദാസ്, കുന്നിക്കോട് സ്റ്റേഷൻ ഹെഡ് ഓഫിസർ മുബാറക്ക് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൂവരെയും റിമാൻഡ് ചെയ്തു.

