Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ത്തവർ പിടിയിൽ

text_fields
bookmark_border
ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ത്തവർ പിടിയിൽ
cancel
camera_alt

അ​ന​സ്, ഷി​യാ​സ്, ഷം​സു​ദ്ദീ​ന്‍

പെരുമ്പാവൂര്‍: വെള്ളിയാഴ്ചയിലെ ഹര്‍ത്താലില്‍ തടി മാര്‍ക്കറ്റിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഗ്ലാസ് തകര്‍ത്ത കേസില്‍ മൂന്നുപേരെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. പെരുമ്പാവൂര്‍ പാറപ്പുറം കാരോത്തുകുടി വീട്ടിൽ അനസ് (37), വല്ലം റയോണ്‍പുരം വടക്കേക്കുടി വീട്ടില്‍ ഷിയാസ് (31), വല്ലം റയോണ്‍പുരം മലയക്കുടി വീട്ടില്‍ ഷംസുദ്ദീന്‍ (35) എന്നിവരാണ് പിടിയിലായത്.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ഗ്ലാസാണ് തകര്‍ത്തത്. എ.എസ്.പി അനുജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സന്‍, പി.പി. ബിനോയി, എ.എസ്.ഐ എം.കെ. അബ്ദുൽ സത്താര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.എ. അബ്ദുൽ മനാഫ്, എം.ബി. സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - three arrested for broke the window of KSRTC bus in hartal
Next Story