മൂന്നര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി പിടികൂടി
text_fieldsപുരയിടത്തിൽ നിന്നും കണ്ടെടുത്ത കഞ്ചാവ് ചെടിയുമായി പ്രതി റെജിയും എക്സൈസ് ഉദ്യോഗസ്ഥരും
അമ്പലവയൽ: എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അമ്പലവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 360 സെന്റിമീറ്റർ ഉയരമുള്ളതും 60 ഓളം ശിഖരങ്ങൾ അടങ്ങിയതുമായ കഞ്ചാവ് ചെടി കണ്ടെത്തി. സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ കുറ്റികൈത-പുതുക്കാട്-മഞ്ഞപ്പാറ റോഡിൽ പുതുക്കാട് ഭാഗത്ത് തടത്തിൽ പത്രോസ് മകൻ റെജി ടി.പിയുടെ പുരയിടത്തിൽ നിന്നാണ് ചെടി കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം.ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. താൻ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും ഉപയോഗിച്ച കഞ്ചാവിൽ നിന്നും ലഭിച്ച കുരു മുളപിച്ചെടുത്താണ് പുരയിടത്തിൽ വളർത്തിയതെന്നും റെജി മൊഴി നൽകി. പരിശോധനയിൽ പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ.ജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ്.എം, അനീഷ്. ഇ.എസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഫസീല. ടി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് .കെ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

