വിവാഹിതരാകാൻ തീരുമാനിച്ച മലയാളി ട്രാൻസ്ജെൻഡേഴ്സിന് വധഭീഷണി
text_fieldsകോഴിക്കോട്: പ്രണയത്തിനൊടുവിൽ വിവാഹിതരാകാൻ തീരുമാനിച്ച മലയാളി ട്രാൻസ്ജെൻഡേഴ്സിന് വധഭീഷണി. സ്ത്രീയിൽനിന്ന് പുരുഷനായി മാറിയ ആരവ് അപ്പുക്കുട്ടനും പുരുഷനിൽനിന്ന് സ്ത്രീയായി മാറിയ സുകന്യ കൃഷ്ണക്കുമാണ് ഫേസ്ബുക്കിലൂടെ വധഭീഷണി വന്നത്.
പ്രവാസിയായ ആരവും സോഫ്റ്റ്വെയർ എൻജിനീയറായ സുകന്യയും വിവാഹിതരാകാൻ തീരുമാനിച്ച വിവരം ‘മാധ്യമ’മാണ് പുറത്തുവിട്ടത്. ഇവരുടെ പ്രണയവും വിവാഹവും വിവരിച്ച് ഒാൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത സുകന്യ ഷെയർചെയ്ത് ഫേസ്ബുക്കിലിട്ടതിന് കമൻറായാണ് ആദ്യം വധഭീഷണി വന്നത്. ‘ഇവർ കൊല്ലപ്പെടേണ്ടവരാണ്’ എന്നതായിരുന്നു കമൻറ്. പ്രാഥമിക പരിശോധനയിൽ സന്ദേശം വന്ന മായങ്ക് എന്ന പ്രൊഫൈൽ െഎഡി വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആറോളം വധഭീഷണികൾ വേറെയും വന്നിട്ടുണ്ട്. ഭീഷണിയെ തുടർന്ന് ഇരുവരും ബംഗളൂരുവിലെ സൈബർ പൊലീസിൽ പരാതി നൽകിയിരിക്കയാണ്. മുംബൈയിൽെവച്ച് അടുത്തിടെ കണ്ടുമുട്ടിയ ആരവിെൻറയും സുകന്യയുടെയും സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ഇവർ വിവാഹിതരാകാനും തീരുമാനിച്ചു.
കോട്ടയം മുണ്ടക്കയത്തെ ഏന്തയാറിൽ ജനിച്ച ബിന്ദു (ആരവ്) ഹൈസ്കൂളിൽ പഠിക്കുേമ്പാഴാണ് തെൻറ സ്വത്വം തിരിച്ചറിയുന്നത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ചന്തു (സുകന്യ) ഇൻറർസെക്സായിട്ടാണ് (പുരുഷെൻറയും സ്ത്രീയുടെയും ലൈംഗികാവയവത്തോടെ ജനിക്കുന്ന അവസ്ഥ) ജനിച്ചത്.ഗസറ്റിൽ പേര് മാറ്റിക്കിട്ടിയെങ്കിലും മറ്റു രേഖകൾ ലഭിച്ച ശേഷം സെപ്റ്റംബറിൽ നിയമപ്രകാരം വിവാഹിതരാവുമെന്നും ആരെതിർത്താലും പിന്മാറില്ലെന്നും വധഭീഷണിയെ നിയമപരമായി നേരിടുമെന്നും ആരവും സുകന്യയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

