Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ എസ്.പിക്കെതിരെ പൊലീസ് കേസെടുത്തു

text_fields
bookmark_border
കോഴിക്കോട് വിജിലൻസ് എസ്.പി പ്രിൻസ് എബ്രഹാം
cancel
camera_alt

എസ്.പി പ്രിൻസ് എബ്രഹാം വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം

കൽപറ്റ: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ എസ്.പിക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. കോഴിക്കോട് വിജിലൻസ് എസ്.പി പ്രിൻസ് എബ്രഹാമിനെതിരെയാണ് കേസ്.

സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടാണ് അസി.സർജനായ ഡോ.സിൽബിയെ എസ്.പി ഭീഷണിപ്പെടുത്തിയത്. നവംബർ 20ന് വയനാട് മെഡിക്കൽ കോളജിലായിരുന്നു കേസിനാസ്പദമായ സംഭവം.

21ന് ഡോക്ടർ പരാതി നൽകിരുന്നെങ്കിലും രണ്ടാഴ്ച പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന്, മാനന്തവാടി മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നടപടി. അന്വേഷണ റിപോർട്ട് ഉടൻ ഹാജരാക്കാനും കോടതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Threatened the woman doctor; case against the SP
Next Story