Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയെ...

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി

text_fields
bookmark_border
pinarayi
cancel

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്​ഞാത​​െൻറ ഫോണ്‍ സന്ദേശ ഭീഷണി. ചാലക്കുടിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കുന്നംകുളം പൊലക്കാട്ട് വീട്ടില്‍ സജേഷ്കുമാറി​​െൻറ ഫോണിലാണ് ഭീഷണി സന്ദേശം എത്തിയത്. 

സജേഷ്കുമാര്‍ ചാലക്കുടിയില്‍ നിന്ന് തൃശൂരിലേക്ക് വരുന്നതിനിടെ രാവിലെ 10.24നാണ് മൊബെലില്‍ സന്ദേശം വന്നത്. 'മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും' എന്നായിരുന്നു സന്ദേശം. തൃശൂരിലെത്തിയ ഉടനെ സജേഷ്കുമാര്‍ ഈസ്​റ്റ്​ പൊലീസില്‍ പരാതി നല്‍കി. ഇതേതുടർന്ന്​ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനി സൈനബയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്​. സൈനബയുമായി ബന്ധപ്പെട്ടപ്പോള്‍ ത​​െൻറ ഫോണ്‍ ഏതാനും നാള്‍ മുമ്പ് നഷ്​ടപ്പെട്ടതായി അറിയിച്ചു. അന്വേഷണം തുടരുകയാണെന്ന് എസ്.ഐ എം.ജെ. ജിജോ അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsthreatphonemalayalam newsPinarayi Vijayan
News Summary - Threaten CM Pinarayi-Kerala News
Next Story