Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്ന് കേസിൽ...

മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണി: ഡോക്ടറിൽ നിന്ന് ഒന്നരലക്ഷം തട്ടിയ ഗ്രേഡ് എസ്.ഐ അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണി: ഡോക്ടറിൽ നിന്ന് ഒന്നരലക്ഷം തട്ടിയ ഗ്രേഡ് എസ്.ഐ അറസ്റ്റിൽ
cancel

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റി​ൽ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഗ്രേ​ഡ് എ​സ്.​ഐ അ​റ​സ്റ്റി​ൽ. എ​ള​മ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ജീ​ബ് റ​ഹ്മാ​നാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പ്പോ​യ മു​ജീ​ബ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​ള​മ​ക്ക​ര പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. വ​നി​ത ഡോ​ക്ട​റോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് ഇ​യാ​ൾ.

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ൽ അ​ഞ്ച് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യ കേ​സ് അ​ന്വേ​ഷി​ച്ച​ത് മു​ജീ​ബ് റ​ഹ്മാ​നാ​യി​രു​ന്നു. പ്ര​തി​യു​ടെ ഫോ​ൺ കോ​ൾ ലി​സ്റ്റി​ൽ പേ​രു​ണ്ടെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ൾ പ​രാ​തി​ക്കാ​ര​നാ​യ ഡോ​ക്ട​റെ സ​മീ​പി​ച്ച​ത്. നേ​രി​ട്ടും ഫോ​ണി​ലൂ​ടെ​യും ബ​ന്ധ​പ്പെ​ട്ട പ്ര​തി കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി.

കു​റെ നാ​ളു​ക​ളാ​യി ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ വ​നി​ത ഡോ​ക്ട​റും മു​ജീ​ബ് റ​ഹ്മാ​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ മു​ജീ​ബി​നെ എ.​ആ​ർ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും പു​തി​യ കേ​സി​ൽ​പെ​ടു​ന്ന​ത്. ഈ ​കേ​സി​ലും എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ മു​ജീ​ബ് ഒ​ളി​വി​ൽ​പ്പോ​യി.

വ്യാ​പ​ക തി​ര​ച്ചി​ലി​നി​ടെ നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. താ​ൻ പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും ഡോ​ക്ട​റോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് മു​ജീ​ബ് മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicethreatPolice officerSub Inspectorarrested
News Summary - Threatening to implicate in drug case: Grade SI arrested for extorting Rs. 1.5 lakh from doctor
Next Story