ലൈംഗിക ദൃശ്യം കാണിച്ചുള്ള ഭീഷണി: പൊലീസിനെ വാട്സ്ആപ്പിൽ അറിയിക്കാം...!
text_fieldsതിരുവനന്തപുരം: ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് തുടങ്ങിയവയിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നത് വാട്സ്ആപ്പിലൂടെ പൊലീസിനെ അറിയിക്കാം. വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണംതട്ടുന്നത് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് ഇതിനുള്ള സംവിധാനം സജ്ജമാക്കിയത്.
9497980900 എന്ന നമ്പറിലാണ് വിവരമറിയിക്കേണ്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അറിയിക്കാൻ പ്രത്യേകം സജ്ജമാക്കിയ വാട്സ്ആപ് നമ്പറാണിത്. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗങ്ങളിലൂടെ പരാതി നല്‍കാം.
നേരിട്ട് വിളിക്കാനാകില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. പൊലീസ് ആസ്ഥാനത്താണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

